Latest NewsNewsIndia

കൊറോണ വൈറസ് ‘എ-പോസിറ്റീവ്’ രക്തഗ്രൂപ്പുകാര്‍ സൂക്ഷിക്കുക

ന്യൂഡല്‍ഹി • കൊറോണ വൈറസ് രോഗം (കോവിഡ് 19) എ പോസിറ്റീവ് രക്ത ഗ്രൂപ്പുകാര്‍ക്ക് കൂടുതല്‍ ഗുരുതരമാകുമെന്ന് പഠനം. ജര്‍മനിയിലെ കീല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് രോഗാവസ്ഥ വഷളാകുമെന്നും ശ്വസന സഹായി വേണ്ടി വരുമെന്നും പഠനം പറയുന്നു. അതേസമയം, ഒ ഗ്രൂപ്പുകാര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കും.

എ പോസിറ്റീവുകാര്‍ക്ക് ശ്വസന സംബന്ധമായ ബുദ്ധിമുട്ട് വര്‍ധിക്കാന്‍ 45% അധിക സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നായി ശ്വസനസംബന്ധമായ ഗുരുതര പ്രശ്നങ്ങള്‍ നേരിട്ട 1980 കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്.

നേരത്തെ, അമേരിക്കയില്‍ നിന്നും സമാനമായ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഇന്‍ഫര്‍മേഷന്റെ പഠനത്തില്‍ ഇന്ത്യയില്‍ ഒ ഗ്രൂപ്പ് രക്തമുള്ളരാണ് കൂടുതല്‍. 37.12 ശതമാനമാണിത്. ബി ഗ്രൂപ്പ് 32.26 ഉം എ ഗ്രൂപ്പ് രക്തമുള്ളവര്‍ 22.88 ശതമാനവുമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് എബി രക്തഗ്രൂപ്പുള്ളവരാണ്. 7.74 ശതമാനം മാത്രമാണ് എബി രക്തഗ്രൂപ്പുകാര്‍. എന്നാല്‍ അമേരിക്കയില്‍ ജനസംഖ്യയുടെ 44 ശതമാനവും ഒ ഗ്രൂപ്പുകാരാണ്. 41 ശതമാനം എ ഗ്രൂപ്പും.

shortlink

Related Articles

Post Your Comments

Related Articles


Back to top button