KeralaNattuvarthaLatest NewsNews

കഠിനംകുളം കൂട്ടബലാൽസം​ഗം; മുഖ്യപ്രതികളിലൊരാളായ നൗഫല്‍ അറസ്റ്റിൽ; യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് തന്ത്ര പരമായെത്തിച്ചത് നൗഫലിന്‍റെ ഓട്ടോയില്‍

വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി

തിരുവനന്തപുരം; ക​ഠി​നം​കു​ളം ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍, ഓ​ട്ടോ ഡ്രൈ​വ​റാ​യ ചാ​ന്ന​ങ്ക​ര സ്വ​ദേ​ശി നൗ​ഫ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്, നൗ​ഫ​ലി​ന്‍റെ ഓ​ട്ടോ​യി​ലാ​ണ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.

കൂടാതെ ഇന്നലെ റിമാന്‍റ് ചെയ്ത ആറ് പ്രതികളിൽ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിക്കും, പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമർപ്പിക്കുക എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്, ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി, അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി, വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിലുള്ളത്.

എന്നാൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നു ശേ​ഷം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും പ്ര​തി​യാ​ണ്, ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button