Latest NewsNewsInternational

ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം : ലക്ഷ്യം നേടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ചൈന

ബെയ്ജിംഗ് : ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈനയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം . ലക്ഷ്യം നേടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ചൈന. ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ചൈനയില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പെട്ടതെന്നും അതിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് അന്വേഷിയ്ക്കണമെന്നും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടതോടെയാണ് ചൈന ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞത്.

Read Also : ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കെതിരായ കാ​ര്‍​ട്ടൂ​ണ്‍ : അ​മൂ​ലി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെയ്ത്, ട്വിറ്റർ

ഇതോടെ ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരിയെ നേരിടുമ്പോള്‍ രാജ്യാന്തര സംഘടനകളെ കൈപ്പിടിയിലൊതുക്കാനൊരുങ്ങുകയാണ് ചൈന. കോവിഡ്-19 രോഗത്തെക്കുറിച്ച് ആദ്യഘട്ടത്തില്‍ ചൈന മറച്ചുവച്ചെന്നും ഇതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സഹായിച്ചെന്നുമാരോപിച്ച് കഴിഞ്ഞയാഴ്ച ഡബ്ല്യുഎച്ച്ഒയുമായുള്ള എല്ലാ ബന്ധവും യുഎസ് അവസാനിപ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സംഘടനയ്ക്കു നല്‍കുന്ന ഫണ്ടുകള്‍ വകമാറ്റുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ഡബ്ല്യുഎച്ച്ഒയുടെ ഏറ്റവും വലിയ ഫണ്ടിങ് സ്രോതസ്സ് യുഎസ് ആയിരുന്നു. അതിനാല്‍ത്തന്നെ യുഎസിന്റെ പിന്മാറ്റം സാമ്പത്തികമായി സംഘടനയെ ദുര്‍ബലമാക്കും. ട്രംപിന്റെ നീക്കം യൂറോപ്യന്‍ യൂണിയനിലും പരിഭ്രമമുണ്ടാക്കി. മഹാമാരിയുടെ കാലത്ത് ഇങ്ങനൊരുനീക്കം നടത്തരുതെന്നും പുനഃപരിശോധിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ട്രംപിനോട് അഭ്യര്‍ഥിക്കുകയുമുണ്ടായി. ഇതോടെ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ചൈനയ്‌ക്കെതിരെ ലോകാരോഗ്യസംഘടന അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

യുഎസ് ഇടറുകയും ലോകം പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയും ചെയ്താല്‍ ചൈനയ്ക്ക് ഡബ്ല്യുഎച്ച്ഒയും ഐക്യരാഷ്ട്രസംഘടനയും പോലുള്ളവയെ കൈപ്പിടിയിലൊതുക്കാനുള്ള അവസരമാണ് സംജാതമാകുന്നത്.

ഹോങ്കോങ്ങിനെ കൈപ്പിടിയിലൊതുക്കാനുള്ള ചൈനയുടെ ശ്രമങ്ങളും ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കപ്പെടണം. അവരുടെ ശ്രമങ്ങളെ രണ്ടു ഭാഗങ്ങളായി വിലയിരുത്തണം – ഒന്ന് – ആദ്യ ഘട്ടത്തില്‍ തിരിച്ചടിയേറ്റെങ്കിലും കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി വിജയിച്ച രാജ്യമെന്ന പ്രതിച്ഛായ മികച്ചരീതിയില്‍ വില്‍ക്കാനാണ് അവരുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button