Latest NewsIndiaNews

കോ​ണ്‍​ഗ്ര​സ് പ്രവർത്തകനായ ഗ്രാ​മ​മു​ഖ്യ​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വച്ച് കൊന്നു ​

ശ്രീ​ന​ഗ​ർ: കോ​ണ്‍​ഗ്ര​സ് പ്രവർത്തകനായ ഗ്രാ​മ​മു​ഖ്യ​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വച്ച് കൊന്നു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ ല​ഖി​പോ​റ മേ​ഖ​ല​യി​ലെ സ​ർ​പ്പ​ഞ്ചാ​യി​രു​ന്ന അ​ജ​യ് പ​ണ്ഡി​റ്റ് ​ആണ് കൊല്ലപ്പെട്ടത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു നേ​രെ തീ​വ്ര​വാ​ദി​ക​ൾ നി​റ​യൊ​ഴി​ച്ച​തെ​ന്ന് ന്യൂസ് ഏജൻസി ആയ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ​ഒരു തീ​വ്ര​വാ​ദ സം​ഘ​ട​ന​യും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല അ​ജ​യ് പ​ണ്ഡി​റ്റി​ന്‍റെ വ​ധ​ത്തെ അ​പ​ല​പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം, അ​ദ്ദേ​ഹം ഒ​രു അ​ടി​യു​റ​ച്ച പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button