Latest NewsNewsGulfOman

ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : മരണസംഖ്യ 81ആയി

മസ്‌ക്കറ്റ് : ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച്ച മരിച്ചു. 604 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു പുതിയ രോഗികളിൽ 260 പേർ ​ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17486ഉം ആയി. 342 പേർക്ക്​ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3793 ആയി ഉയർന്നു. 13612 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 425 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്.

ഖത്തറിൽ കോവിഡ് മൂന്ന് പേർ കൂടി വ്യാഴഴ്ച മരിച്ചു. 50, 52, 65 വയസുള്ളവരാണ് മരണമടഞ്ഞത് ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 24 മണിക്കൂറിനിടെ 4,113 പേരില്‍ നടത്തിയ പരിശോധനയിൽ 1,368 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവർ 57ഉം, രോഗം സ്ഥിരീകരിച്ചവർ 70,158ഉം ആയതായി അധികൃതർ അറിയിച്ചു. 1,597 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 45,935 ആയി ഉയര്‍ന്നു. 24,166 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 241പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 2,59,646 എത്തി.

Also read : ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി തിങ്കളാഴ്ച കുവൈറ്റിൽ മരിച്ചു. 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 269ഉം, രോഗം സ്ഥിരീകരിച്ചവർ 32,510ഉം ആയി. 1037 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗം മുക്തി നേടിയവരുടെ എണ്ണം 21,242 ആയി ഉയർന്നു. 10,999 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ത്യക്കാരെ കൂടാതെ കുവൈട്ടികൾ 340, ഇൗജിപ്​തുകാർ 46, ബംഗ്ലാദേശികൾ 36 എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു രാജ്യക്കാർ. ഫർവാനിയ ഗവർണറേറ്റിൽ 201, അഹ്​മദി ഗവർണറേറ്റിൽ 188 , ജഹ്​റ ഗവർണറേറ്റിൽ 123, ഹവല്ലി ഗവർണറേറ്റിൽ 98, കാപിറ്റൽ ഗവർണറേറ്റിൽ 52 എന്നിങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button