KeralaLatest NewsNews

തൃശൂരിലെ പ്രമുഖ കോളേജ് ക്യാമ്പസില്‍ ‘കഞ്ചാവ് കൃഷി’; രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

തൃശൂര്‍: തൃശൂരിലെ പ്രമുഖ കോളേജ് ക്യാമ്പസില്‍ ‘കഞ്ചാവ് കൃഷി’; രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി . കേരള വര്‍മ്മ കോളേജ് ക്യാമ്പസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അസി. എക്‌സൈസ് കമ്മീഷ്ണര്‍ വി.എസലീമിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

read also : ബെവ്ക്യു സര്‍ക്കാറിന് ആപ്പായി : മദ്യവില്‍പ്പന പകുതിയിലും താഴെ : മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് സര്‍ക്കാറിന് കത്ത്

തൃശൂര്‍ കേരള വര്‍മ്മ കോളേജ് ഹോസ്റ്റലിന്റെ വടക്കും നാഥന്‍ ബ്ലോക്കിന്റെ പിറകില്‍ ശുചി മുറിയോട് ചേര്‍ന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പത്തുവര്‍ഷം വരെ കഠിന തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതെന്ന് അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button