KeralaLatest NewsNews

മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​വെ​ച്ച്, ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി ആത്മഹത്യ ചെയ്തു

ക​ടു​ത്തു​രു​ത്തി: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി, മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​വെ​ച്ച ശേഷം ജീവനൊടുക്കി. എ​ട്ട്​ വ​ർ​ഷ​മാ​യി മു​ട്ടു​ച്ചി​റ​യി​ലെ ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശ്ശേ​രി കാ​ശാം​കാ​ട്ടി​ൽ രാ​ജു സെ​ബാ​സ്​​റ്റ്യ​നാ​ണ്​ (55) ​കു​ടും​ബ വീ​ട്ടിൽ തൂങ്ങി മരിച്ചത്.

മ​ങ്ങാ​ട് അ​ല​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​ജു തി​ങ്ക​ളാ​ഴ്ച രണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​റ​വാ​ട്ടി​ൽ രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. അ​മ്മ​ അ​മ്മ​യെ ക​ണ്ട​ശേ​ഷം കാ​ണാ​താ​യ രാജുവിനെ പൂ​ട്ടി​യി​ട്ട മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ 10:30ഓടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ല്ലാ​താ​യ​തി​നാ​ൽ കു​ടും​ബം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ ന്നും ജീ​വി​ക്കാ​ൻ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി പോ​ക്ക​റ്റി​ൽ ഇ​ട്ട​ശേ​ഷമാണ് ജീവനൊടുക്കിയത്.

Also read : ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക : മുഖ്യമന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

ര​ണ്ട​ര മാ​സ​ത്തോ​ള​മാ​യി ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞ​തി​നാ​ൽ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യിരുന്നു. 14 വ​ർ​ഷ​മാ​യി വാ​ട​ക വീ​ട്ടി​ലാ​ണ്​ താ​മ​സം. രോ​ഗി​ക​ളാ​യ രാ​ജു​വും ഭാ​ര്യ ഷീ​ല​യും ബു​ദ്ധി​മു​ട്ടിയാണ് ര​ണ്ടു മ​ക്ക​ളെ പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. മു​ത്ത​മ​ക​ൾ എ​യ്ഞ്ച​ൽ എ​ട്ടാം ക്ലാ​സി​ലും മ​ക​ൻ ഇ​മ്മാ​നു​വ​ൽ നാ​ലാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button