KeralaLatest NewsNews

ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക : മുഖ്യമന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ തുറന്നേ പറ്റുവെന്നുള്ള പിണറായി സര്‍ക്കാറിന്റെ നിര്‍ബന്ധത്തിനു പിന്നില്‍ ക്ഷേത്രങ്ങളിലെ കാണിയ്ക്ക, മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്ത് ആരാധനലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വിശ്വാസികളോ ക്ഷേത്രഭരണസമിതികളോ ആവശ്യപ്പെടാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Read Also : രണ്ടര മാസമായി ഗുരുവായൂരപ്പനെയോ കൊടുങ്ങല്ലൂരമ്മയെയോ കാണാതെ ഉറക്കം വരാത്തവരായി ആരും കാണില്ല..വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാല യങ്ങള്‍ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകള്‍ ചൂണ്ടിക്കാണിച്ച് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ത്രിവിക്രമന്‍ അടികളുടെ കുറിപ്പ്

കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂര്‍വം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങള്‍ തുറക്കേണ്ടന്ന് ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കള്‍ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയില്‍ കണ്ണുടക്കിയാണെന്നും അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button