KeralaLatest NewsNews

പി.സി കുട്ടൻ പിള്ള  സ്പീക്കിങ് : നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഉന്നത ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം : കേരള പൊലീസിലെ സൈബര്‍ വിഭാഗം തയ്യാറാക്കിയ റോസ്റ്റിംഗ് വീഡിയോ പി.സി കുട്ടൻ പിള്ള  സ്പീക്കിങ് പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഉന്നത ഉദ്യോഗസ്ഥര്‍. വീഡിയോക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതാണ് കാരണം. വീഡിയോയില്‍ സ്ത്രീ വിരുദ്ധതയും സൈബര്‍ ബുള്ളിയിംഗ് ഉണ്ടെന്ന ആക്ഷേപവും ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ്.

https://www.facebook.com/keralapolice/videos/327339148427480/

Also read : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു

കേരള പൊലീസിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബിലൂടെയുമാണ് വലിയ പ്രചാരണത്തോടെ എത്തിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ രോഷം നേടുകയാണ്. നിരവധി പേര്‍ പൊലീസ് എന്തിനാണ് ഇത്തരത്തിലൊരു വീഡിയോ നിര്‍മിച്ചതെന്ന് ചോദിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തി. . ടിക്ടോക് വിഡിയോകൾ അടക്കം ഉൾപ്പെടുത്തി യൂണിഫോമിലെ പൊലീസുകാരൻ ചളി പറയുന്ന നിലവാരമാണ് വിഡിയോയ്ക്ക് ഉള്ളതെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button