KeralaLatest NewsNews

കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി

കൊച്ചി : കേരളത്തിനു 3 പുതിയ ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി . എറണാകുളം-വേളാങ്കണ്ണി ബൈവീക്ലി (കൊല്ലം,ചെങ്കോട്ട വഴി), എറണാകുളം-ടാറ്റാ നഗര്‍ (ജംഷഡ്പുര്‍) പ്രതിദിന ട്രെയിന്‍, മംഗളൂരു-കോയമ്പത്തൂര്‍ ശതാബ്ദി (6 ദിവസം),എന്നിവയ്ക്കാണു അംഗീകാരം നല്‍കിയത്. അതേസമയം, എറണാകുളംരാമേശ്വരം, കൊല്ലംതിരുപ്പതി ട്രെയിനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ല. പുതിയ ട്രെയിനുകള്‍ ജൂലൈയില്‍ നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയാലും സര്‍വീസ് ആരംഭിക്കാന്‍ വൈകുമെന്ന സൂചനയാണു ദക്ഷിണ റെയില്‍വേ നല്‍കുന്നത്.

അതേസമയം ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസായി മധുരയിലേക്കും തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്കും നീട്ടാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിനാല്‍ എറണാകുളം- രാമേശ്വരം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുണെഎറണാകുളം എക്‌സ്പ്രസ്, താംബരംനാഗര്‍കോവില്‍ അന്ത്യോദയ എക്‌സ്പ്രസ് എന്നിവ കൊല്ലത്തേക്കു നീട്ടുന്നത് മാറ്റിവച്ചു. കോട്ടയം വഴിയുളള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷമേ പുണെ ട്രെയിന്‍ കൊല്ലത്തേക്കു നീട്ടുന്നത് പരിഗണിക്കൂ.

shortlink

Related Articles

Post Your Comments


Back to top button