Latest NewsNewsIndia

ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് പിന്നിൽ ചൈനയിൽ നിന്നുള്ള വൈറസല്ല: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബെംഗളൂരു: ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ലെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വൈറസ് എത്തിയതെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഐഐഎസ്‌സിയിലെ മൈക്രോബയോളജി ആൻഡ് സെൽ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേൽ സോമസുന്ദരം, മയ്നക് മൊണ്ടാൽ, അൻകിത, ലവാർഡെ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.

Read also: വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ കനത്ത മഴ : ശക്തമായ ഇടിമിന്നലും ഉണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്തനിവാരണ സേന

ക്ലസ്റ്റർ എ വിഭാഗത്തിൽപ്പെടുന്ന വൈറസുകൾക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യൻ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റർ ബി വിഭാഗത്തിൽപ്പെടുന്ന വൈറസ് യൂറോപ്യൻ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യയിൽ പടർന്നുപിടിച്ച സാർസ് കോവ് –2 വൈറസ് എത്തിയത് ഈ രാജ്യങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയത്. ബാക്കിയുള്ളവ ചൈന, കിഴക്കൻ ഏഷ്യ മേഖലകളിൽ നിന്നുള്ളവയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button