Latest NewsUSANews

ജോ​ര്‍​ജ്ജ് ഫ്ളോ​യി​ഡി​ന്‍റെ മരണം; വൻ തുക കെട്ടിവെച്ചാൽ പൊലീസ് ഉദ്യോഗസ്ഥന് ജാമ്യം

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയെ പിടിച്ചു കുലുക്കിയ ജോ​ര്‍​ജ്ജ് ഫ്ളോ​യി​ഡി​ന്‍റെ മരണത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് വൻ തുക കെട്ടിവെച്ചാൽ ജാമ്യം. സംഭവത്തിൽ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യ മി​നി​യ ​പൊ​ളി​സ് മു​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡെ​റ​ക് ചൗ​വി​ന​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഉ​പാ​ധി​ക​ളി​ല്ലാ​തെ ഒ​ന്നേ​കാ​ല്‍ ദ​ശ​ല​ക്ഷം ഡോ​ള​റോ ഉ​പാ​ധി​ക​ളോ​ടെ ഒ​രു മി​ല്യ​ന്‍ ഡോ​ള​റോ ന​ല്കി​യാ​ല്‍ ജാ​മ്യം ന​ല്കാ​മെ​ന്ന് ജ​ഡ്ജി അ​റി​യി​ച്ചു.

ഓ​ക്ക് പാ​ര്‍​ക്ക് ഹൈ​റ്റ്സി​ലെ ജ​യി​ലി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ 44കാ​ര​നാ​യ ചൗ​വി​ന്‍ കോ​ട​തി​ക്കു മു​ന്പി​ല്‍ ഹാ​ജ​രാ​യ​ത്.ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ ക​ഴു​ത്തി​ല്‍ ഒ​ന്‍​പ​ത് മി​നു​ട്ടോ​ളം നേ​രം കാ​ല്‍​മു​ട്ട് അ​മ​ര്‍​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ചൗ​വി​നെ​തി​രെ ര​ണ്ടാം ഡി​ഗ്രി കൊ​ല​പാ​ത​കം, മൂ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​കം, ര​ണ്ടാം ഡി​ഗ്രി ന​ര​ഹ​ത്യ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ന്‍റെ കാ​ഠി​ന്യം, സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ അ​ഭി​പ്രാ​യം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​ന​സോ​ട്ട അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ര്‍​ണി ജാ​മ്യ​ത്തി​നു് വ​ന്‍ തു​ക ഈ​ടാ​ക്കി​യ​ത്.

ഒ​രു മി​ല്യ​ണ്‍ ഡോ​ള​ര്‍ സോ​പാ​ധി​ക ജാ​മ്യം, കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആവശ്യപ്പെടുമ്പോഴെല്ലാം എ​ത്തി​ച്ചേ​രു​ക, സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ല്‍ തൊ​ഴി​ലെ​ടു​ക്കാ​തി​രി​ക്കു​ക, തോ​ക്കു​ക​ളു​ടെ അ​നു​മ​തി റ​ദ്ദാ​ക്കു​ക എ​ന്നി​വ​യാ​ണ് നി​ബ​ന്ധ​ന​ക​ള്‍. ചൗ​വി​ന്‍ സം​സ്ഥാ​നം വി​ട​രു​തെ​ന്നും ഫ്ളോ​യി​ഡി​ന്‍റെ കു​ടും​ബ​വു​മാ​യി സമ്പർക്കം പു​ല​ര്‍​ത്ത​രു​തെ​ന്നും​സ ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button