Latest NewsKeralaNews

ആറു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പുറപ്പെടുവിച്ചു

തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് മേഖലകളായി തിരിച്ച് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊറത്തിശേരി, വടക്കേകാട്, അവണൂര്‍, അടാട്ട്, ചേര്‍പ്പ്, തൃക്കൂര്‍ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയര്‍ന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അവശ്യ സാധനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി. രാവിലെ ഏഴ് മുതല്‍ ഏഴ് വരെ മാത്രമേ പ്രവര്‍ത്തനനുമതിയുള്ളു.

കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് ആദ്യഘട്ട ഇളവുകളുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകളിലേക്ക് കടക്കാനിരിക്കവെയാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലയില്‍ ഉണ്ടാവുന്നത്. പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരില്‍ കൂട്ടം കൂടരുത്, അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല, ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാന്‍ പാടില്ല, വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവരുത്, വീടുകളില്‍ കയറിയുള്ള കച്ചവടങ്ങള്‍ പാടില്ല, തുടങ്ങി കര്‍ശന നടപടികള്‍ക്ക് നിയമ പരിപാലനത്തിനായി കളക്ടര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button