KeralaLatest NewsNews

പിഎസ്‌സി പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പിൽ

പിഎസ്‌സി പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന വിമർശനവുമായി ഷാഫി പറമ്പിൽ. KAS പരീക്ഷയെഴുതിയ കേരളത്തിലെ നാലര ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുകയാണ് PSC. തുടക്കം തൊട്ട് അപാകതകൾ കൊണ്ട് പഴികേട്ട പരീക്ഷയുടെ മൂല്യനിർണയത്തിലും ബോധപൂർവ്വമായ വീഴ്ച്ചകൾ വരുത്തുകയാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.

Read also: കെ.എസ്.ആർ.ടി.സി ബസുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

PSC പാർട്ടി സർവ്വീസ് കമ്മീഷനാക്കരുത് .
KAS പരീക്ഷയെഴുതിയ കേരളത്തിലെ നാലര ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുകയാണ് PSC. തുടക്കം തൊട്ട് അപാകതകൾ കൊണ്ട് പഴികേട്ട പരീക്ഷയുടെ മൂല്യനിർണയത്തിലും ബോധപൂർവ്വമായ വീഴ്ച്ചകൾ വരുത്തുകയാണ്.

OMR ഷീറ്റ് എന്ന രീതി തന്നെ കൊണ്ടുവന്നത് കുറ്റമറ്റ രീതിയിൽ വേഗത്തിൽ കമ്പ്യൂട്ടറൈസ്ഡ് മൂല്യനിർണ്ണയം നടത്തുവാൻ വേണ്ടിയാണ്. എന്നാൽ പതിനായിരത്തോളം OMR ഷീറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ കമ്പ്യൂട്ടർ മൂല്യനിർണ്ണയം സാധ്യമല്ലായെന്ന് പറഞ്ഞ്, അവ മാന്വലായി മൂല്യനിർണ്ണയം നടത്താൻ തീരുമാനിക്കുകയും അതിനായി 21 ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്ത PSC തീരുമാനം ഗൂഡ ഉദ്ദേശങ്ങളോടെയാണ്. ഇത് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും മാത്രമല്ല, PSC യുമുണ്ടെന്ന് തെളിയിക്കുന്ന നടപടിയാണിത്.
പോലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ തിരുകിക്കയറ്റിയ പാർട്ടിക്കാർ സ്വതന്ത്ര്യരായി നടക്കുമ്പോഴാണ്, വീണ്ടും അത്തരത്തിൽ ആളുകളെ KAS ലിസ്റ്റിൽ “സൂത്രത്തിൽ കയറ്റുവാൻ ” PSC ശ്രമിക്കുന്നത്.

PSC യുടെ വിശ്വാസ്യത തകർത്ത്, അതിനെ ഒരു പോഷക സംഘടനയാക്കുവാനുള്ള CPIM ന്റെ ഒരു ശ്രമവും അനുവദിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button