Latest NewsNewsKuwaitGulf

ജോലിയ്ക്കിടെ ഷോക്കേറ്റ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി : ജോലിയ്ക്കിടെ ഷോക്കേറ്റ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റിൽ വഫ്റയിലെ സ്‍പോണ്‍സറുടെ വീട്ടില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റു. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തുള്ള പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button