Latest NewsNewsTechnology

ഗാലക്സി ടാബ് എസ്6 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ് : വിലയും, സവിശേഷതകളും അറിയാം

ഗാലക്സി ടാബ് എസ്6 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. 10.4 ഇഞ്ച് WUXGA TFT ഡിസ്പ്ലേ, ഒക്ടാകോര്‍ പ്രൊസസര്‍, എട്ട് മെഗാപിക്സൽ പിൻക്യാമറ, അഞ്ച് എംപി സെല്‍ഫി ക്യാമറ, നാല് ജിബി റാം/ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്(രു ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാം), 7040 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2.0യാണ് നൽകിയിരിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 12 മണിക്കൂര്‍ നേരം ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവുമെന്നു കമ്പനി അവകാശപ്പെടുന്നു. സാംസങ് കിഡ്സ് മോഡും ബിക്സ്ബി അസിസ്റ്റന്റ് സൗകര്യവും ടേബിൾ ലഭിക്കും.

സാംസങ് ഗാലക്സി എസ് 6 ലൈറ്റിന്റെ വൈഫൈ മാത്രമുള്ള പതിപ്പിന് 27999 രൂപയും, എല്‍ടിഇ സൗകര്യം കൂടിയുള്ള പതിപ്പിന് 31,999 രൂപയുമാണ്. അംഗോറ ബ്ലൂ, ഷിഫോണ്‍ പിങ്ക്, ഓക്ഫഡ് ഗ്രേ നിറങ്ങളിൽ, ജൂണ്‍ 17 മുതല്‍ ആമസോണിലും സാംസംങ് ഇന്ത്യ ഇ-സ്റ്റോറിലും ടാബ് വില്‍പനയ്ക്കെത്തും. കൂടാതെ രാജ്യത്തെ തിരഞ്ഞെടുത്ത റീടെയില്‍ സ്റ്റോറുകളിലും എല്‍ടിഇ പതിപ്പ് വില്‍പനയ്ക്കെത്തും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി മുന്‍ കൂര്‍ ബുക്ക് ചെയ്ത് ഗാലക്സി ടാബ് എസ് 6 ലൈറ്റ് വാങ്ങുന്നവര്‍ക്ക് 11,900 രൂപയുടെ ഗാലക്സി ബഡ്സ്. 2999 രൂപയ്ക്കും, 4999 രൂപ വിലയുള്ള ഗാലക്സി ടാബ് എസ് 6 ലൈറ്റ് ബുക്ക് കവര്‍ 2500 രൂപയ്ക്കും ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button