Latest NewsKeralaNews

സംഘ പരിവാർ എന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം

കോഴിക്കോട്: പരിവാര്‍ സംഘടനയിൽ പ്രവർത്തിക്കുന്ന ആളായതിനാൽ ഒരു കാരണവശാലും വി.സി യെ കാലിക്കറ്റ് സർവ്വകലാശാലയിൽ അനുവദിക്കില്ല എന്ന തലക്കെട്ടില്‍ പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കൾ. ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന സംഘടനയുടെ പേരിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കും, വടകര കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സബ്സെന്ററിലേക്കും പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

ALSO READ: നിരവധി പൊലീസ് ആപ്പുകളുടെ സേവനം ഇനി ഒരു കുടക്കീഴിൽ; കേരള പൊലീസിന്റെ പുതിയ ആപ്പ് ഇന്നെത്തും

സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വി സി നിയമനം നടത്താനുള്ള ഗവര്‍ണ്ണറുടെ നീക്കങ്ങളെ ശക്തമായ ജനാധിപത്യ പ്രതിരോധങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചെറുക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധമായി ജില്ലയിലെ പ്രവര്‍ത്തകര്‍ ഗവര്‍ണ്ണര്‍ക്ക് കത്തുകളയച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button