KeralaLatest NewsIndia

വയനാട് രാഹുലിന് നഷ്ടമാകുമോ ? വയനാട് ലോക്സഭാ മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തന്റെ നാമനിർദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക്‌ എതിരായ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുന്നത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും തന്റെ നാമനിർദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹർജിയിൽ സരിത എസ് നായർ ആവശ്യപ്പെട്ടിട്ടുണ്ട്.ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം ആയിരുന്നു സരിതയുടെ നാമനിർദേശ പത്രിക വയനാട് മണ്ഡലത്തിൽ നിന്നും തള്ളിയത്. എന്നാൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു എന്നും സരിത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സരിതയുടെ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

സോളാർ കേസിൽ പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നതും, പത്തനംതിട്ട ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നതും, ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് സരിത എസ് നായർ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയത്.

എന്നാൽ ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു എന്നും അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ വയനാട് വീണ്ടും ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button