CricketLatest NewsNewsSports

ശ്രീലങ്കയില്‍ പര്യടനം നടത്താന്‍ സമ്മതമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ; മത്സരം ഓഗസ്റ്റില്‍

ശ്രീലങ്കയില്‍ പര്യടനം നടത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് സമ്മതമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓഗസ്റ്റ് മാസത്തില്‍ കളിക്കാന്‍ തയ്യാറാണെന്ന വിവരം ഇന്ത്യന്‍ ടീം അറിയച്ചിട്ടുണ്ട്. നേരത്തെ ജൂണ്‍ മാസത്തില്‍ ശ്രീലങ്കയില്‍ മൂന്ന് ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും കളിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പിന്നീട് കോവിഡ് വ്യാപനം മൂലം ഒഴിവാക്കുകയായിരുന്നു.

ഇന്ത്യന് ടീം സമ്മതമറിയിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ അനുമതി നല്‍കിയാല്‍ മാത്രമെ പരമ്പര നടക്കു. ജൂണില്‍ നടക്കാനിരുന്ന പരമ്പരയാണ് ഇപ്പോള്‍ ഓഗസ്റ്റില്‍ നടത്താന്‍ ഇന്ത്യ സമ്മതമറിയിച്ചിരിക്കുന്നത്. അതേസമയം ഈ വര്‍ഷം പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പ് ഇപ്പോളത്തെ സ്ഥിഗതികള്‍ വച്ച് ശ്രീലങ്കയില്‍ നടത്താനുള്ള ശ്രമങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് ശ്രീലങ്കന്‍ സര്‍ക്കാര്‍ സമ്മതമറിയിച്ചാല്‍ മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button