CricketLatest NewsNewsSports

വീട്ടുമുറ്റത്ത് തളര്‍ന്നുവീണുകിടന്ന പക്ഷിക്കുഞ്ഞിനെ ധോണി രക്ഷിച്ച കഥ പറഞ്ഞ് സിവ

റാഞ്ചി: വീട്ടുമുറ്റത്ത് തളര്‍ന്നുവീണുകിടന്ന പക്ഷിക്കുഞ്ഞിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി രക്ഷിച്ച കഥ പറഞ്ഞ് ധോണിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവ. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സിവ ധോണിയുടെ സഹായത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ പക്ഷിക്കുഞ്ഞിന്റെ കഥ പറഞ്ഞത്. കോവിഡ് കാലത്ത് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് ധോണി.

ഇന്ന് വൈകുന്നേരം എന്റെ പുല്‍ത്തകിടിയില്‍ ഒരു പക്ഷി അബോധാവസ്ഥയില്‍ കിടക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ പപ്പയ്ക്കും മമ്മയ്ക്കും വേണ്ടി അലറി. പപ്പാ പക്ഷിയെ കയ്യില്‍ പിടിച്ച് കുറച്ച് വെള്ളം കുടിപ്പിച്ചു. കുറച്ച് സമയത്തിന് ശേഷം അത് കണ്ണുതുറന്നു. ഞങ്ങളെല്ലാവരും വളരെ സന്തുഷ്ടരായിരുന്നു. ഞങ്ങള്‍ അവളെ ചില ഇലകളുടെ മുകളില്‍ ഒരു കൊട്ടയില്‍ വച്ചു. ഇത് കടും ചുവപ്പ് നിറമുള്ള ബാര്‍ബെറ്റ് ആണെന്നും കോപ്പര്‍സ്മിത്ത് എന്നും മമ്മ എന്നോട് പറഞ്ഞു. എത്ര സുന്ദരിയായ, മനോഹരമായ ഒരു ചെറിയ പക്ഷി. പെട്ടെന്ന് അത് പറന്നു. അതിനെ വീട്ടില്‍ തന്നെ നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ മമ്മ എന്നോട് പറഞ്ഞു, അവള്‍ അമ്മയുടെ അടുത്തേക്ക് പോയി. ഞാന്‍ അവളെ വീണ്ടും കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്! സിവ ധോണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/CBN_DbSHMXk/

shortlink

Related Articles

Post Your Comments

Related Articles


Back to top button