Latest NewsKeralaNews

സി പി എം -സി പി ഐ തർക്കം; എം.എം മണിയുടെ പ്രസ്താവനയെ ഗൗരവകരമായി കാണേണ്ട എന്ന നിലപാടില്‍ ഉറച്ച്‌ സി.പി.ഐ

തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ സി പി എം -സി പി ഐ തർക്കം അയയുന്നതായി റിപ്പോർട്ട്. പദ്ധതി നടപ്പാക്കുമെന്നുമുള്ള എം.എം മണിയുടെ പ്രസ്താവനയെ ഗൗരവകരമായി കാണേണ്ട എന്ന നിലപാടില്‍ ഉറച്ച്‌ സി.പി.ഐ. എന്നാല്‍ സമവായ ചര്‍ച്ചക്ക് വിളിച്ചാല്‍ പോകുമെന്നും പദ്ധതി ഉപേക്ഷിക്കാന്‍ സമവായം ആകാമെന്നും സി.പി.ഐ നേതൃത്വം പറയുന്നു. മുന്നണിയേയും മന്ത്രിസഭയേയും മറികടന്ന് മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിക്കോ വൈദ്യുത വകുപ്പിനോ കഴിയില്ലെന്നും സി.പി.ഐ നേതാക്കള്‍ പറയുന്നു.

സി.പി.ഐ നിലപാട് വ്യക്തമായിരിക്കെ മന്ത്രിസഭയില്‍ ആലോചിക്കാത്തതില്‍ സി.പി.ഐക്ക് അമര്‍ഷമുണ്ട്. കലാവാസ്ഥ വ്യതിയാനം സംസ്ഥാനത്ത് പ്രകടമായിരിക്കെ പരിസ്ഥിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടിലേക്ക് ഇടതുമുന്നണി പോകരുതെന്ന് കക്ഷിനേതാക്കളെ കണ്ട് സി.പി.ഐ അറിയിക്കും.

ചര്‍ച്ചകളോട് വിയോജിപ്പില്ലെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ അതിരപ്പിള്ളി പദ്ധതി വേണ്ടന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സി.പി.ഐ നേതൃത്വം വ്യക്തമാക്കി. മന്ത്രിസഭയിലോ മുന്നണിയിലോ വരാതെ എന്‍.ഒ.സി നല്‍കിയതില്‍ സി.പി.ഐക്ക് കടുത്ത വിയോജിപ്പാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button