Latest NewsNewsGulfOman

കോവിഡ് : ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20000ത്തിലേക്ക് അടുക്കുന്നു, ആറ് മരണം

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ആറ് പേർ കൂടി വ്യാഴഴ്ച് മരിച്ചു. 1067പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇതിൽ 725 പേർ പ്രവാസികളാണ്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിച്ചവരുടെ ആകെ എണ്ണം 19954ഉം, മരണസംഖ്യ 90ഉംആയി. 983 പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 6623 ആയി ഉയർന്നു. 13233 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 24 മണിക്കൂറിനുള്ളിൽ 2747 പേരിൽ പരിശോധന നടത്തിയതോടെ, രാജ്യത്ത് ഇതുവരെ 129,527പരിശോധനകൾ നടത്തിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read : രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗം മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കാം, സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കണം :ഐ​സി​എം​ആ​റിന്റെ മുന്നറിയിപ്പ്

42 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 308 ആയി. ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 799 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 14937ലെത്തി. 4159 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരിച്ച 72 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button