Latest NewsNewsInternational

കോവിഡ് ഉത്ഭവത്തെ കുറിച്ച് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്

ബോസ്റ്റണ്‍ : ലോകം മുഴുവൻ ഭീതി ഉയർത്തി പടർന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. വൈറസിന്റെ ഉത്ഭവത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നതിനിടെ ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്കുമുന്‍പേ കോവിഡ്-19നു സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി.

കോവിഡിന് കാരണമാകുന്ന വൈറസ് വുഹാനില്‍ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.ഒപ്പം പുറത്തു വന്നിരിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളും മറ്റൊന്നാണ് സൂചിപ്പിക്കുന്നത്. ചൈനയില്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തിലും ദുരൂഹതയുണ്ട് എന്നാണ് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

2019 ഓഗസ്റ്റില്‍ ചൈനയിലെ വുഹാനിലുള്ള ആശുപത്രികള്‍ക്കു മുന്നില്‍ വലിയ തോതില്‍ ഗതാഗതം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഒക്ടോബറില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാണ്. സാഹചര്യ തെളിവുകള്‍ അത്യാവശ്യമാണെങ്കിലും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യാത്മകതയില്‍ പുതിയ വെളിച്ചം വീശുന്നു എന്നാണ് റിപ്പോർട്ടിൽ ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്ന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button