KeralaLatest NewsIndia

ബിജെപിയും പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും എന്‍എസ്‌എസും എതിർപ്പുമായി രംഗത്ത്, വെട്ടിലായി സർക്കാർ, ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല

തിരുവനന്തപുരം: ശബരിമല നട ഭക്തജനങ്ങള്‍ക്കായി തുറക്കാന ുള്ള തീരുമാനത്തിനെതിരെ ഭക്തരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വെട്ടിലായി. അഭിപ്രായ ഭിന്നത ശക്തമായതോടെ ഇന്നലെ തുടങ്ങുമെന്നറിയിച്ചിരുന്ന ഭക്തരെ പ്രവേശിപ്പിക്കാനായുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള ബുക്കിംഗ് തുടങ്ങിയില്ല. തിടുക്കത്തില്‍ നടപടി എടുത്ത ശബരിമല യുവതി പ്രവേശന വിഷയത്തിലേത് പോലെ വെട്ടിലാവേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സൂചന.

ദേവസ്വം ബോര്‍ഡ് ഭാരവാഹികളുമായും തന്ത്രിമാരുമായും നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഭക്തരുടെ പ്രവേശനം ഈ തീര്‍ത്ഥാടനകാലത്ത് വേണോ എന്ന് തീരുമാനിക്കൂവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.ബുധനാഴ്ച (100620) വൈകിട്ട് ആറ് മണിക്ക് വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം തുടങ്ങാനിരുന്നതാണ്. മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നുമാണ് ദേവസ്വം ബോ!ര്‍ഡിനോട് തന്ത്രി ആവശ്യപ്പെട്ടത്.മിഥുന മാസപൂജകള്‍ക്കായി ഈ മാസം 14ാം തീയതി ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടന്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് തന്ത്രിയുടെ ആവശ്യം തള്ളി. തന്ത്രിയുടേത് നിലപാട് മാറ്റമെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് വിമര്‍ശിച്ചപ്പോള്‍ ബിജെപി തന്ത്രിയെ പിന്തുണച്ച്‌ രംഗത്തെത്തി. തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇതോടെ ഏറ്റുമുട്ടല്‍ ഒഴിവാക്കി സര്‍ക്കാര്‍ അയഞ്ഞു. തന്ത്രിമാരെയും ദേവസ്വംബോര്‍ഡിനെയും ഒന്നിച്ചിരുത്തി ചര്‍ച്ചയ്ക്ക് വിളിച്ചു.ഇതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ പ്രതികരണവും പുറത്ത് വന്നു.

തന്ത്രിമാരുടെ അഭിപ്രായം എന്തെന്ന് അറിയേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും തന്ത്രിമാരെയും ഇക്കാര്യത്തില്‍ കൂടിയാലോചനയ്ക്ക് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്’, – കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും കോണ്‍ഗ്രസ്സും എന്‍എസ്‌എസ്സും പന്തളം രാജകുടുംബവുമെല്ലാം രംഗത്തെത്തിയിരുന്നു. ഇതോടെ ഈ വിഷയത്തില്‍ സമവായ ലൈനിലേക്ക് സര്‍ക്കാര്‍ മാറിയെന്നാണ് സൂചന. തന്ത്രികുടുംബം ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാരും പിന്നോട്ട് പോകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

മറ്റ് മത വിഭാഗങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ട എന്ന് തീരുമാനിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് തങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ വെര്‍ച്ച്‌വല്‍ ക്യൂവിന് ബുക്ക് ചെയ്ത ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. വളരെ കുറച്ച്‌ പേര്‍ മാത്രമാണ് ഇന്നലെ ഗുരുവായൂരില്‍ തൊഴാന്‍ എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button