Latest NewsNewsIndia

രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു : വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ വരുന്നു , വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രമന്ത്രാലയം . ഈ മാസം പതിനഞ്ചുമുതല്‍ രാജ്യത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കൊണ്ട് രണ്ടു ലക്ഷത്തില്‍ എത്തിയേക്കാമെന്ന് ആരോഗ്യവകുപ്പ് : 150 മരണം വരെ ഉണ്ടാകാമെന്നും മുന്നറിയിപ്പ് : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണം

ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചന നല്‍കി. ട്രെയിന്‍ വ്യോമ ഗതാഗതം എന്നിവ നിറുത്തിവയ്ക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വന്നതോടെയാണ് തീരുമാനം- ഇതായിരുന്നു സന്ദേശം. ഒരു ഹിന്ദി വാര്‍ത്താചാനലിന്റെ പേരിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. വാര്‍ത്താചാനലിന്റെ ദൃശ്യത്തില്‍ സന്ദേശം വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button