KeralaLatest NewsNews

മലങ്കര ഡാമിന്റെ ഷട്ടര്‍ ഇന്ന് തുറക്കും: ജാഗ്രത പാലിക്കാൻ നിർദേശം

തൊടുപുഴ: മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഇന്ന് ഘട്ടംഘട്ടമായി തുറക്കും. നിയന്ത്രിത അളവില്‍ ജലം തുറന്നുവിട്ട് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടർ തുറക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button