Latest NewsNewsIndia

സിംഹങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : സിംഹങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഹങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ അത് ഏതുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്ത ആയിരിക്കുമെന്ന് എല്ലാവര്‍ക്കും ജിജ്ഞാസയായിരുന്നു. ഗിര്‍ വനത്തിലെ ചിത്രങ്ങളിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി

രാജ്യത്ത് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ സന്തോഷമാണ് അദ്ദേഹം ഇക്കുറി പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ 29 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായത് മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗിര്‍വനത്തിലെ സിംഹങ്ങളുടെ മനോഹര ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. സിംഹങ്ങളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് സിംഹങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടായതെന്നാണ് വ്യക്തമാകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button