KeralaLatest NewsNews

ഇരിങ്ങാലക്കുടയില്‍ വൻ കഞ്ചാവു​വേട്ട; രണ്ട് യുവാക്കൾ പിടിയില്‍

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 15 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.വരാപ്പുഴ കൊച്ചിക്കാട് വീട്ടില്‍ അനൂപ് (39), നോര്‍ത്ത് പറവൂര്‍ പാണ്ടിപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരാണ് പിടിയിലായത്.

ലോക്ഡൗണ്‍ കാരണം അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പറവൂരില്‍നിന്ന് പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക് പോയി തിരിച്ചുവരികയായിരുന്ന ട്രാവലറില്‍ നിന്നുമാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. വിശാഖപട്ടണത്തുനിന്നാണ് പ്രതികള്‍ കഞ്ചാവും ഓയിലും വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. ട്രാവലറിന്റെ എ.സി.ക്കുള്ളില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

എ.സി. മെക്കാനിക്കാണ് രണ്ടാം പ്രതി അനൂപ്. ട്രാവലറിനു മുകളിലെ എ.സി.യുടെ അടപ്പ് അഴിച്ചുമാറ്റി അതില്‍ കഞ്ചാവും ഓയിലും പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ ഈ മാസം പോലീസ് നടത്തിയ നാലാമത്തെ കഞ്ചാവ് വേട്ടയാണിത്.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സി.ഐ. എം.ജെ. ജിജോയും സംഘവുമാണ് വണ്ടി പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button