Latest NewsNewsIndia

കോവിഡ് 19: ശുചികരണ പ്രവര്‍ത്തകര്‍ക്ക് വൻ തുക സംഭാവന നല്‍കി രാഘവ ലോറന്‍സ്

ചെന്നൈ: കോവിഡ് ശുചികരണ പ്രവര്‍ത്തകര്‍ക്ക് വൻ തുക സംഭാവന നല്‍കി രാഘവ ലോറന്‍സ്. ശുചികരണ പ്രവര്‍ത്തകര്‍ക്ക് 25 ലക്ഷം രൂപയാണ് ഇപ്പോൾ താരം നൽകിയിരിക്കുന്നത്. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപ സംഭാവന ചെയ്ത രാഘവ ലോറന്‍സിന്റെ വാര്‍ത്തകള്‍ മുമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

3385 കോവിഡ് ശുചീകരണ പ്രവര്‍ത്തകര്‍ക്കാണ് തന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 25 ലക്ഷം രൂപ കൈമാറുന്നതെന്ന് ലോറന്‍സ് ട്വീറ്റ് ചെയ്തു.അനാഥാലയത്തിലെ കുട്ടികള്‍ക്കുവേണ്ടിയും സിനിമയിലെ ദിവസവേതനക്കാരായ കലാകാരന്‍മാര്‍ക്കു വേണ്ടിയും ലോറന്‍സ് സഹായങ്ങളുമായി രംഗത്തു എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button