Latest NewsNewsIndia

പൈശാചികമായ പദ്ധതികളുമായി പാകിസ്താന്‍ വന്നാല്‍ ഇന്ത്യന്‍ സൈന്യം കനത്ത മറുപടി നൽകും; ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്;- പ്രകാശ് ജാവ്‌ദേക്കര്‍

കഴിഞ്ഞ ഒരാഴ്ച കൊണ്ട് നിരവധി ഭീകരരെ സൈന്യം വധിച്ചുവെന്നും അനവധി ഭീകരര്‍ അറസ്റ്റിലായെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി

ന്യൂ ഡല്‍ഹി: പൈശാചികമായ പദ്ധതികളുമായി പാകിസ്താന്‍ വന്നാല്‍ ഇന്ത്യന്‍ സൈന്യം കനത്ത മറുപടി നൽകുമെന്നും ഇന്ത്യ ഭരിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണെന്നുള്ളത് ഓർക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ പാകിസ്താന്റെ ദുഷിച്ച നടപടികള്‍ വിലപ്പോകില്ലെന്ന് പലവട്ടം തെളിഞ്ഞതാണ്. അതിനു ശ്രമിക്കുന്ന ജമ്മുകശ്മീരിലെ ഭീകരര്‍ക്ക് ഇന്ത്യന്‍ സൈന്യം കണക്കിന് മറുപടി കൊടുക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് നിരവധി ഭീകരരെ സൈന്യം വധിച്ചുവെന്നും അനവധി ഭീകരര്‍ അറസ്റ്റിലായെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി.

ALSO READ: തീവ്ര കോവിഡ് വ്യാപന മേഖലയായ ന്യൂ ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടുമോ? ആരോഗ്യ മന്ത്രി പറഞ്ഞത്

പാകിസ്താന്റെ പദ്ധതികള്‍ ഇവിടെ വിലപ്പോകില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വെര്‍ച്വല്‍ റാലിയില്‍ ജാവ്‌ദേക്കര്‍ എണ്ണി പറഞ്ഞു. ജമ്മുകശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത്, കര്‍ത്താര്‍പൂര്‍ ഇടനാഴി, ജിഎസ്ടി, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button