Latest NewsUAENewsGulf

32 കാരനായ പ്രവാസിയെ കാണാനില്ല : തെരച്ചില്‍ ഊര്‍ജിതമാക്കി ഫുജൈറ പോലീസ്

ഫുജൈറ • ദിബ്ബ അൽ ഫുജൈറയിലെ പർവതപ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് കാണാതായ 32 കാരനായ അറബ് യുവാവിനെ കണ്ടെത്താൻ ഫുജൈറ പോലീസ് തിരച്ചിലും, രക്ഷാപ്രവർത്തനവും ആരംഭിച്ചു.

മൂന്നു ദിവസം മുന്‍പ് കാണാതായ ആളെക്കുറിച്ച് പോലീസിന് മുന്നറിയിപ്പ് ലഭിച്ചയുടനെ ഒരു ഹെലികോപ്റ്ററും നന്നായി പരിശീലനം ലഭിച്ച രക്ഷാപ്രവർത്തക സംഘത്തെയും പ്രദേശത്തേക്ക്അയച്ചതായി ദിബ്ബ ഫുജൈറ പോലീസ് മേധാവി കേണൽ സെയ്ഫ് റാഷിദ് അൽ സഹ്മി പറഞ്ഞു.

തിരച്ചിൽ, രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ചില എമിറാറ്റികളും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

യുവാവിന്റെ സഹോദരനാണ് പരാതി നല്‍കിയത്. ജി.സി.സി യുവ പൗരനെ കാണാതായിട്ട് ഇതുവരെ ഒരാഴ്ചയായെന്നും കേണല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button