KeralaLatest NewsNews

ഇരട്ട ഡ്രൈവിങ് ലൈസൻസുകാർ കുടുങ്ങും; വലയുന്നത് നിരപരാധികളും: പരിശോധന ശക്തമാക്കി

തിരുവനന്തപുരം: ഒന്നിലധികം ഡ്രൈവിങ് ലൈസൻസുകൾ ഉള്ളവരെ കുടുക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. ഇന്ത്യയില്‍ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ പരിശോധനയിലാണ് ഒന്നില്‍ കൂടുതന്‍ ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ പുറത്തു വന്നത്. വാഹനനിയമലംഘനക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയതിന് അപേക്ഷിക്കാറുണ്ട്. എന്നാല്‍, വിവരങ്ങള്‍ ‘സാരഥി’ പോര്‍ട്ടലിലേക്ക് കൈമാറുന്നതോടെ ഇത്തരം ലൈസന്‍സുകള്‍ അസാധുവാകും.

Read also: പ്രതിഷേധത്തിനൊടുവിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ

അതേസമയം നിരപരാധികളും ഇതിൽ കുടുങ്ങുന്നുണ്ട്. ലൈസൻസ് ഉടമകളിൽ ഭൂരിഭാഗം പേരും ഒന്നിലധികം മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ സേവനം തേടിയവരാണ്. ബൈക്കിന്റെ ലൈസൻസ് ഒരു ഓഫീസിൽനിന്നും കാറിന്റെ ലൈസൻസ് വേറെ ഓഫീസിൽനിന്നും എടുത്തവരുണ്ട്. ഇരു ഓഫീസുകളിലും ഇവരുടെ പേരിൽ ലൈസൻസുള്ളതായി രേഖയുണ്ടാകും. ഏകീകൃത സംവിധാനം വരുമ്പോൾ ഇവരും വലയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button