Latest NewsNewsIndia

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം : തിരിച്ചടിച്ച് ഇന്ത്യ : പാകിസ്ഥാന്റെ കാവല്‍പ്പുരകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണ രേഖയ്ക്കപ്പുറം പാക്കിസ്ഥാന്റെ 10 സേനാ പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തിയത്. ഇതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്.

Read Also : ചൈന-ഇന്ത്യ തര്‍ക്കം : പ്രതികരണവുമായി കരസേനാ മേധാവി : ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ശത്രുസേനയുടെ കാവല്‍പ്പുരകളാണ് ഇന്ത്യ തകര്‍ത്തത്. പാക്ക് സേനയ്ക്കു കാര്യമായ നാശനഷ്ടം സംഭവിച്ചതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാക്ക് ആക്രമണത്തില്‍ ഇന്ത്യയുടെ ഭടന്‍ വീരമൃത്യു വരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button