Latest NewsIndiaNews

കോവിഡ് വ്യാപനം : യുവാക്കള്‍ ആശങ്കയില്‍ : വൈറസ് ബാധ കൂടുതലും 31നും 40നും ഇടയിലുള്ളവര്‍ക്ക് : പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണ തിരുത്തി പുതിയ റിപ്പോര്‍ട്ട്

മുംബൈ : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിച്ചു വരികയാണ്. ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതലും പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. സമൂഹവ്യാപനമാണെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ പ്രായപരിധി സംബന്ധിച്ചാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. വൈറസ് ബാധിച്ചിരിക്കുന്നത് 31നും 40 നും ഇടയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള 19,523 പേര്‍ (20.04%) രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണ്.

Read Also : രാജ്യത്ത് ഇപ്പോള്‍ കാണുന്ന കോവിഡ്-19 രണ്ട് പുതിയ ലക്ഷണങ്ങള്‍ കൂടി : പുതിയ ലക്ഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ചേര്‍ത്തു … ഇതോടെ കോവിഡിന് 11 ലക്ഷണങ്ങള്‍

കോവിഡ് ബാധിച്ച രണ്ടാമത്തെ വിഭാഗം 41 മുതല്‍ 50 വയസ്സ് വരെയുള്ളവരാണ്. കണക്കുകള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ള 17,573 ആളുകള്‍ക്ക് (18.04%) രോഗം ബാധിച്ചു. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണയ്ക്ക് വിരുദ്ധമായി, 61നും 70നും ഇടയില്‍ പ്രായമുള്ള 9,991 (10.26%) ആളുകള്‍ക്കു മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ

. 71നും 80നും ഇടയില്‍ പ്രായമുള്ളവരില്‍ 4,223 (4.34%) പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. 10 വയസ്സില്‍ വരെയുള്ള കുട്ടികളില്‍ 3,225 (3.31%) പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 11 മുതല്‍ 20 വയസ്സിനിടയിലുള്ളവരില്‍ 6,262 (6.43%) പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

97,635 കോവിഡ് രോഗികളുടെ വിശകലനത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു. രോഗം ബാധിച്ചതില്‍ 60,596 (62%) പേര്‍ പുരുഷന്മാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button