KeralaLatest NewsNews

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ൺ സംബന്ധിച്ച് ആശയക്കുഴപ്പം

തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗ‍ൺ സംബന്ധിച്ച് സംസ്ഥാനത്ത് ആശയക്കുഴപ്പം. ഞായറാഴ്ച ലോക്ഡൗൺ നടപ്പാക്കിയാൽ ആരാധനാലയങ്ങളിൽ എത്താൻ സാധിക്കില്ലെന്നാണ് വിശ്വാസികൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനമായില്ല. നാളെക്കൂടി സമ്പൂർണ ലോക്ഡൗൺ തുടരാനാണ് സാധ്യതയെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അടുത്ത ഞായറാഴ്ച എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഇളവു നൽകിയില്ലെങ്കിൽ പരീക്ഷ മാറ്റിവെക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button