Latest NewsNewsDevotional

സമ്പത്തിന്റെ ദേവനാണ് കുബേരൻ; സമ്പത്തിന്റെ നാഥനെക്കുറിച്ച് ചില അറിവുകൾ

ഭാരതത്തിൽ സമ്പത്തിന്റെ ദേവൻ കുബേരനാണ്. ഞങ്ങൾ സമ്പത്തുള്ള വ്യക്തിയെ ‘കുബേരനെ പ്രീതിപ്പെടുത്തിയ ‘ ആളായി കാണുന്നു, പുരാണങ്ങളിലും സ്വർണ്ണ നിധികളും വളരെ അധികമുള്ള സമ്പത്തിനെയും ‘കുബേരന്റെ നിധി’ അല്ലെങ്കിൽ ‘കുബേരന്റെ സമ്പത്ത് ’ എന്ന് പറയുന്നു. പക്ഷേ ആരാണ് കുബേരൻ? അദ്ദേഹത്തെ സമ്പത്തിന്റെ ദേവനാക്കിയതാരാണ്?

കുബേരൻ എന്ന യക്ഷൻ (രാക്ഷസൻ) ദക്ഷിണ സാഗരത്തിന്റെ നടുവിൽ സ്വർണ്ണ നഗരമായ ലങ്ക പണി കഴിപ്പിച്ച രാജാവ്. അദ്ദേഹം പുഷ്പക വിമാനത്തിൽ (രാജകീയമായ പറക്കുന്ന രഥം) യാത്ര ചെയ്തിരുന്നതായി പറയപ്പെടുന്നു.

എങ്ങനെയായാലും ലങ്കയുടെ മഹത്തായ നാളുകൾ കുബേരന്റെ അർദ്ധ സഹോദരനും ബ്രഹ്മാവിൽ നിന്നും വരം വാങ്ങിയിട്ടുള്ളവനുമായ രാവണൻ ലങ്കയിൽ വന്ന് കുബേരനെ പുറത്താക്കിയതോടു കൂടി അവസാനിച്ചു. അസ്വസ്ഥനായ കുബേരൻ ലങ്ക വിട്ട് കൈലാസ സമീപത്തുള്ള അളകാപുരിയിൽ താമസമാക്കി.

വേദങ്ങളിൽ കുബേരനെ രാക്ഷസനായാണ് കാണുന്നത്. പക്ഷേ രാമായണത്തിലും മഹാ ഭാരതത്തിലും സമ്പത്തിന്റെ ദൈവമായും ഏറ്റവും പണമുള്ള ദേവനായും (ഹിന്ദു ദൈവം) പറഞ്ഞിരിക്കുന്നു. രസകരമായതെന്തെന്നാൽ കുബേരനെന്ന നാമം സംസ്കൃതത്തിൽ അർത്ഥമാക്കുന്നത് ‘വിരൂപനായ’ ‘പൈശാചികമായ’ എന്നൊക്കെയാണ്. ഹൈന്ദവ കഥകളിലും പ്രതിമകളിലും കുബേരനെ വലിയ വയറുള്ള താമരയിതളിന്റെ നിറമുള്ള ഉയരം കുറഞ്ഞ ആളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹിന്ദു പുരാണങ്ങളിൽ ധാരാളം സമ്പത്തുള്ളവരെ ‘കുബേരന്റെ നിധി’ അല്ലെങ്കിൽ ‘കുബേരന്റെ സമ്പത്ത്’ ഉള്ളവരെന്നൊക്കെയാണ് സാധാരണമായി വിശേഷിപ്പിക്കുന്നത്. കുബേരന്റെ ഇന്നത്തെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും ലക്ഷ്മിയെ പോലെ തന്നെ പ്രധാനമായും സ്വർണ്ണം കൊണ്ടുണ്ടാക്കിയവയാണ്. ലക്ഷ്മീ ദേവിയോടൊപ്പം കുബേരനെയും സ്വർണ്ണം വർഷിക്കുന്ന ദൈവമായി കണ്ട് സമ്പത്തിനും വിജയത്തിനും വേണ്ടി, പ്രത്യേകിച്ചും ദീപാവലി നാളിൽ വീടുകളിലും കച്ചവട സ്ഥലങ്ങളിലും ആരാധിക്കുന്നു. തന്റെ മന്ത്രമായ ‘ഓം ഷം കുബേരായ നമഃ’ 108-തവണ ചൊല്ലുന്നവർക്ക് അദ്ദേഹത്തിന്റെ ഖജനാവിൽ നിന്നും സ്വർണ്ണവും മറ്റ് അമൂല്യ ലോഹങ്ങളും ദാനമായി നൽകുമെന്നാണ് വിശ്വാസം.

കുബേരന്റെ ജീവിതം ഹൈന്ദവ പുരാണങ്ങളും കടന്നു പോകുന്നു, ജൈന ബുദ്ധ പുരാണങ്ങളിലും അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ട്. ബുദ്ധ ഗ്രന്ഥങ്ങളിൽ കുബേരൻ നാലു വിശിഷ്ട ദിക്കുകളുടെയും രാജാക്കന്മാരിലൊരാളായ വൈശ്രവണനാണ്. എന്നാൽ ജൈന മതത്തിലാകട്ടെ അദ്ദേഹം തിർത്തക മാലിനാതന്റെ പത്തൊമ്പതാമത്തെ യക്ഷ പരിപാലകനായ ‘ശരവൺഭുട്ടി’ അല്ലെങ്കിൽ ‘ശരവണ’നാണ്.

തന്റെ വിശാല സാന്നിദ്ധ്യം കൊണ്ട്, കുബേരൻ വിവിധ മതങ്ങളിലുള്ള തന്റെ ആരാധകരുടെ ഭക്തിയിൽ സന്തോഷം കൊള്ളുന്നു. ഭഗവാൻ കുബേരൻ തന്റെ പരമ ഭക്തർക്ക് ഉജ്ജ്വല വിജയം ഉറപ്പു വരുത്തുമെന്ന് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button