Latest NewsIndiaNews

കാമുകന്റെ വീട്ടിൽ യുവതി എത്തിയതറിഞ്ഞ് മുൻകാമുകനും സ്ഥലത്തെത്തി: പുതിയ കാമുകനുമായി തെറ്റിയ യുവതി ഒടുവിൽ മുൻ കാമുകന്റെ കൂടെ പോയി: ത്രികോണ പ്രണയകഥയിലെ നായികയായ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയിലെ ബംഗളുരുവില്‍ മുൻകാമുകന്റെ അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചിക്കബാനവാര സ്വദേശി മോനിക്ക (22)യാണ് മരിച്ചത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവർ അറസ്റ്റിലായി. ഈ മാസം ഏഴിനായിരുന്നു സംഭവം നടന്നത്.

Read also: മുകളിലെ നിലയിലുള്ള മേയറുടെ ചേംബറിൽ പാമ്പ്: കൊല്ലത്ത് കോർപ്പറേഷൻ ഓഫീസിൽ ഒരാഴ്ചക്കിടയില്‍ കാണുന്നത് നാലാമത്തെ പാമ്പിനെ

നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് മോനിക്കയും ബബിത്തും പിരിഞ്ഞത്. മൂന്നുമാസങ്ങള്‍ക്ക് മുൻപ് രാഹുലുമായി അടുത്തു. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടിലെത്തി. ഇതറിഞ്ഞ ബബിത്തും അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടില്‍ പോയി. ഇവിടെ വെച്ച്‌ ബബിത് ഹെല്‍മറ്റ് വെച്ച്‌ മോനിക്കയുടെ തലയ്ക്കടിക്കുകയായിരുന്നു. ബബിത്തിന്റെ മര്‍ദനമാണ് മരണത്തിന് പ്രധാന കാരണമായതിനാല്‍ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button