Latest NewsNewsOman

ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം : പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ആയിരത്തിലധികം പേർക്ക് : മരണസംഖ്യ 100കടന്നു

മസ്‌ക്കറ്റ് : ഒമാനിൽ വീണ്ടും ആശങ്കയുടെ ദിനം. 3596 പേരിൽ നടത്തിയ പരിശോധനയിൽ 1404 പേർക്ക്​ കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ​ ഇതിൽ 1004 പേർ പ്രവാസികളാണ് തുടർച്ചയായ നാലാം ദിവസമാണ്​ ആയിരത്തിന്​ മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23481ഉം, മരണസംഖ്യ 104 ആയി. 924 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ വിമുക്തരുടെ എണ്ണം 8454 ആയി ഉയർന്നു.

14923പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 39 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 313 ആയി. ഇതിൽ 100പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 1093 പേരും മസ്​കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 17405 ആയി. 5682 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 81 പേരും മസ്​കറ്റിൽ ചികിത്സയിലിരുന്നവരാണ്​.

Also read : ഇന്ന് ആശ്വാസദിനം : പുതിയ കേസുകള്‍ 54; രോഗമുക്തി നേടിയത് 56 പേര്‍

കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാൾ, രോഗമുമുക്തരുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. 877 പേർ കൂടി ഞായറാഴ്ച സുഖം പ്രാപിച്ചതോടെ രോഗ മുക്തരുടെ എണ്ണം 26,759ആയി ഉയർന്നു. 2324പേരിൽ നടത്തിയ പരിശോധനയിൽ 41 ഇന്ത്യക്കാർ ഉൾപ്പെടെ 454 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,920ഉം, മരണസംഖ്യ 296ഉം. നിലവിൽ 8865 പേരാണ് ചികിത്സയിലുള്ളത്.ഇതിൽ 171പേർ തീവ്രപരിചരണ വിഭാഗത്തിലാണ്

കുവൈറ്റികൾ 193, ഈജിപ്​തുകാർ 68, ബംഗ്ലാദേശികൾ 35, ഫർവാനിയ ഗവർണറേറ്റിൽ 153, അഹ്​മദി ഗവർണറേറ്റിൽ 88, ജഹ്​റ ഗവർണറേറ്റിൽ 107 , ഹവല്ലി ഗവർണറേറ്റിൽ 66 , കാപിറ്റൽ ഗവർണറേറ്റിൽ 40 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്കുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button