Latest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് ബാധിതൻ മരണത്തിന് കീഴടങ്ങി

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോവിഡ് ബാധിതൻ മരണത്തിന് കീഴടങ്ങി. ഇന്‍ഡോറില്‍ നിന്നുള്ള 101 വയസ്സുകാരന്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ ഘടിപ്പിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ പരമാവധി കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കൂടാതെ ഹൃദയ, വൃക്ക സംബന്ധമായി അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

ALSO READ: ഈ വർഷം നല്‍കിയത് ഒരു ലക്ഷം കോടി; തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി നേട്ടങ്ങൾ ഉണ്ടാക്കിയത് മോദി സര്‍ക്കാരാണെന്ന് കേന്ദ്ര മന്ത്രി

വീട്ടില്‍ നിന്ന് അടുത്ത കാലത്തൊന്നും പുറത്തിറങ്ങാതിരുന്ന ഇദ്ദേഹത്തിന് കുടുംബാംഗങ്ങളില്‍ നിന്നാവാം രോഗം ബാധിച്ചതെന്ന് ആശുപത്രിയിലെ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. ദോശി പറഞ്ഞു. രാജ്യത്തെ കോവിഡ് രൂക്ഷപ്രദേശങ്ങളില്‍ ഒന്നായ ഇന്‍ഡോറില്‍ 4,063 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 170 പേര്‍ മരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button