KeralaLatest NewsNews

പ്രമുഖ ന്യൂസ്‌ ചാനലിനെതിരെ നിയമനടപടികൾക്കായി ജോളി അഡ്വ. ആളൂരിന്റെ നിയമോപദേശം തേടി

കൊച്ചി • കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യ പ്രതി ജോളി ജയിലിൽ നിന്ന് സ്വകാര്യ ഫോൺ ഉപയോഗിച്ച് മകനടക്കമുള്ള സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്ന വാർത്ത സംപ്രേക്ഷണം ചെയ്ത പ്രമുഖ ന്യൂസ്‌ ചാനലിനെതിരെ നിയമ നടപടികൾക്കായി ജോളി അഡ്വ. ആളൂരിന്റെ നിയമോപദേശം തേടി.

ഇന്നലെ ഉച്ചകഴിഞ്ഞ് 4.15നാണു ജോളി ജയിലിൽ നിന്നും അഡ്വ. ആളൂരിനെ വിളിച്ചത്. ജയിലിലെ തടവുകാർക്ക് വിളിക്കാൻ വച്ചിരിക്കുന്ന ഫോണിൽ നിന്നാണ് ജോളി ആളൂരിനെ വിളിച്ചത്. ഇതേ നമ്പരിൽ നിന്നാണ് ജോളി സ്ഥിരമായി വിളിക്കാറുള്ളതെന്ന് ആളൂരിന്റെ ഓഫീസ് പറഞ്ഞു. ഈ നമ്പരാണ് പ്രമുഖ ന്യൂസ്‌ ചാനൽ ജോളിക്കെതിരെ എക്സ്ക്ലൂസിവ് വാർത്തയായി ആയി കാണിച്ചത്. ഈ വാർത്ത തെറ്റാണെന്നും ഈ നമ്പരിൽ തടവുകാർ മാത്രമേ വിളിക്കാറുള്ളു എന്നും ജയിൽ അധികൃതരും ജയിൽ ഡി ജി പി യും വ്യക്തമാക്കിയിരുന്നു.

തന്നെ മാറ്റാൻ പൊന്നമാറ്റം കുടുംബവും, ബാവയും പോലീസും ചേർന്ന് നടത്തുന്ന നാടകമാണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. ഈ കാര്യങ്ങൾ ഒക്കെ കരുക്കൾ നീക്കുന്നത് പ്രധാന സാക്ഷിയായ ബാവ എന്നാണ് ജോളിയിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും ആളൂർ പറഞ്ഞു.

കേസ് അന്വേഷണം യഥാർത്ഥ ദിശയിൽ അല്ലെന്നും പ്രതിഭാഗം അഭിഭാഷകന്റെ മേൽനോട്ടത്തിൽ കേസ് തെളിയിക്കാൻ കഴിയാതെ ജോളിയെ വെറുതെ വിടുമെന്നുള്ള പൊന്നമറ്റം കുടുംബത്തിന്റെയും അന്വേഷണ സംഘത്തിന്റെയും സംശയം ആണ് ഇത്തരം വാർത്തകൾക്ക് ആധാരം എന്നും നിയമനടപടികൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു എന്നും അഡ്വ. ആളൂരിന്റെ ഓഫീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button