Latest NewsNewsIndia

ഓരോ കോവിഡ് പരിശോധനയ്ക്കും സ്വകാര്യലാബുകള്‍ ഇടാക്കിയിരുന്നത് അയ്യായിരം രൂപയ്ക്ക് മുകളിൽ; വിവാദമായതോടെ ഉദ്ധവ് സർക്കാർ തീരുമാനം മാറ്റുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിന്റെ മറവിൽ പകൽ കൊള്ള. ഓരോ കോവിഡ് പരിശോധനയ്ക്കും സ്വകാര്യലാബുകള്‍ ഇടാക്കിയിരുന്നത് അയ്യായിരം രൂപയ്ക്ക് മുകളിൽ. എന്നാൽ വിവാദമായതോടെ ഉദ്ധവ് സർക്കാർ തീരുമാനം മാറ്റി.

ഇതിമുതല്‍ സ്വാകാര്യലാബുകളില്‍ നേരിട്ടെത്തിയുള്ള പരിശോധനയ്ക്ക് 2200 രൂപയും വീട്ടിലെത്തി നടത്തുന്ന പരിശോധനയ്ക്ക് 2800 രൂപയും നല്‍കിയാല്‍ മതി. അയ്യായിരം രൂപയ്ക്ക് മുകളിലാണ് നേരത്തെ സ്വകാര്യലാബുകള്‍ ഓരോ പരിശോധനയ്ക്കും ഇടാക്കിയിരുന്നത്.

അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും മഹാരാഷ്ട്രയില്‍ മൂവായിരത്തിലധികം പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ജീവന്‍നഷ്ടമായി. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 24 മണിക്കൂറിനിടെ 3427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 1,04,568 ആയി. 113 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 3830 ആണ് സംസ്ഥാനത്തെ മരണസംഖ്യ. മുംബൈയില്‍ 56,831 കേസുകളും 2113 മരണവും. മഹാ നഗരത്തില്‍ ഇന്നലെ 1380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ALSO READ: പ്രളയ ഭീതി: വന്‍ ദുരന്തമുണ്ടായ കവളപ്പാറയിലെ കോളനി നിവാസികളുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തില്‍

കോവിഡ് ഗ്രാഫില്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തിനേക്കാളും ബഹുദൂരം മുമ്പിലാണ് മുംബൈ നഗരമേഖല. എന്നാല്‍ ഒരുസമയത്ത് നഗരത്തിന്‍റെ ആശങ്കസ്ഥാനമായിരുന്ന ധാരാവിയില്‍ പ്രതീക്ഷ വര്‍ധിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ ഇന്നലെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്‍തില്ല. ഇരുപതില്‍ താഴെ കേസുകള്‍മാത്രമാണ് ഒടുവില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button