Latest NewsNewsIndia

പെന്‍ഷന്‍ നല്‍കണമെങ്കില്‍ വാങ്ങേണ്ടയാള്‍ നേരിട്ടെത്തണം എന്ന ബാങ്കിന്റെ നിര്‍ബന്ധം : 100 വയസുള്ള വൃദ്ധ എത്തിയത് കട്ടിലില്‍ : വന്‍ വിവാദം

ഭുവനേശ്വര്‍: പെന്‍ഷന്‍ നല്‍കണമെങ്കില്‍ വാങ്ങേണ്ടയാള്‍ നേരിട്ടെത്തണം എന്ന ബാങ്കിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 100 വയസുള്ള വൃദ്ധ എത്തിയത് കട്ടിലില്‍. ബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിവര്‍ന്നിരിക്കാന്‍ കഴിയാത്ത നൂറ് വയസ്സുള്ള വൃദ്ധയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിയ്ക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വറിന് സമീപം നുവാപാട ജില്ലയിലാണ് സംഭവം. മറ്റൊരു പ്രായമായ സ്ത്രീ കട്ടില്‍ വലിച്ച് കൊടുംവെയിലില്‍ ബാങ്കിലേക്ക് എത്തിച്ചു. ബാങ്കിലേക്ക് പോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനുമാണ് വഴി വച്ചത്. സംഭവത്തെ കുറിച്ച് നുവാപാട സാമാജികന്‍ രാജു ധോലാകിയ സര്‍ക്കാര്‍ അന്വേഷിച്ച് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. മതിയായ പ്രതികരണം നടത്താത്ത രാജുവിനെതിരെ വലിയ ജനരോഷമാണ് ഉണ്ടായത്.

Read Also :  കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികള്‍ : ഷോക്കടിപ്പിയ്ക്കുന്ന ബില്‍ എങ്ങിനെ വന്നുവെന്നുള്ളതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി

കൊവിഡ് കാലത്തും സംസ്ഥാനത്തെ തൊഴിലും താമസവും നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ അനുഭവിക്കുന്ന വിഷമാവസ്ഥയെ തുറന്ന് കാട്ടുന്നതായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍. ഒഡീഷയില്‍ 1190 കൊവിഡ് പോസീറ്റീവ് കേസുകളുണ്ട്. 11 പേര്‍ ഇവിടെ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button