Latest NewsKeralaNews

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച രണ്ടു പേര്‍ക്ക് കോവിഡ്-19

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച രണ്ടു പേര്‍ക്ക് കോവിഡ്-19  കേസുകള്‍ സ്ഥിരീകരിച്ചു.

1) ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശിനിയായ 31 വയസുകാരി

22) ജൂണ്‍ അഞ്ചിന് ദുബായിയില്‍ നിന്നും എത്തിയ അടൂര്‍, പളളിക്കല്‍ സ്വദേശിനിയായ 26 വയസുകാരി എന്നിവര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 39 ആണ്. നിലവില്‍ ജില്ലയില്‍ 91 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 86 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 47 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 112 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഞായറാഴ്ച പുതിയതായി അഞ്ചു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 109 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3319 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1051 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഞായറാഴ്ച തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഞായറാഴ്ച എത്തിയ 204 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 4479 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇതുവരെ ആകെ 485 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 129 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഞായറാഴ്ച 1018 കോളുകള്‍ നടത്തുകയും, 87 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button