Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന രണ്ട് പ്രവാസി മലയാളികൾ കൂടി മരിച്ചു

റിയാദ് : സൗദിയിൽ രണ്ട് പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചൽ കരുകോൺ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മൻസിലിൽ അൻസാർ അബ്​ദുൽ അസീസ് (44), തൃശുര്‍ മുള്ളൂര്‍ ക്കര സ്വദേശി കപ്പാരത്ത് വീട്ടില്‍ വേണുഗോപാലന്‍ (52) എന്നിവരാണ് റിയാദിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Also read : കോവിഡ് ആശങ്കയിൽ സൗദി അറേബ്യ; മരണം 1000 കടന്നു

അൻസാർ ഒരാഴ്ചയായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കടുത്തതോടെ ​വെന്റിലേറ്റർ ഘടിപ്പിക്കാനൊരുങ്ങവേ ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്. ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാർച്ചിൽ നാട്ടിൽ പോകാനിരുന്നപ്പോഴാണ് അന്താരാഷ്​ട്ര വിമാനസർവിസുകൾ നിർത്തിയത്​. പരേതനായ അബ്​ദുൽ അസീസി​​െൻറയും കരുകോൺ ഗവൺമ​െൻറ്​ ഹയർസെക്കൻഡറി സ്​കൂളിലെ റിട്ടയേർഡ്​ അറബിക് അധ്യാപിക ആരിഫ ബീവിയുടേയും മകനാണ്. ഭാര്യ: ഷെമി അൻസാർ. മൂന്നു മക്കളുണ്ട്.

20 വര്‍ഷമായി റിയാദ്​ ഉലയ്യയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന വേണുഗോപാലന്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിയാദ്​ കിങ്​ ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ : സരസ്വതി, മക്കള്‍: അനീഷ്, അശ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button