Latest NewsIndia

നവംബറിലെ വർധിച്ച രോഗവ്യാപന സാദ്ധ്യത , പ്രതികരണവുമായി ഐസിഎംആര്‍

നിലവില്‍ രാജ്യത്ത് മൂന്നു ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത് .

ന്യൂഡല്‍ഹി: നവംബര്‍ പകുതിയോടെ രാജ്യത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ലെന്ന് ഐസി എം ആര്‍. അഞ്ച്മാസം കൂടി രോഗവ്യാപനം തുടരുമെന്നും നവംബര്‍ പകുതിയിയോടെ അതിന്റെ തോത് വര്‍ദ്ധിക്കുമെന്നും ഐസിഎംആര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് എന്നായിരുന്നു വ്യജവാര്‍ത്ത. കൊറോണ വ്യാപനത്തെക്കുറിച്ച്‌ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഐസിഎം ആര്‍ വ്യക്തമാക്കി.

എന്നാല്‍ ഇങ്ങനെയൊരു പഠനം നടന്നിട്ടില്ലെന്നും വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. പിഐബി ഫാക്‌ട് ചെക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിരുന്നു.നിലവില്‍ രാജ്യത്ത് മൂന്നു ലക്ഷത്തോളം ആളുകള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത് .

ഇത് അതീവ നിർണ്ണായകം , അഭിപ്രായ വ്യാത്യാസങ്ങള്‍ മാറ്റിവെച്ച്‌ എല്ലാ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണമെന്ന് അമിത്ഷാ

രോഗം മാസങ്ങള്‍ നിണ്ടുനില്‍ക്കാം. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍ മുതിര്‍ന്നവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍ തുടങ്ങിയവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം ഐസിഎംആര്‍ വ്യക്തമാക്കിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button