KeralaLatest NewsNews

കോവിഡില്ലെന്ന രേഖ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും വേണമെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: വന്ദേഭാരത് മിഷനിൽ വരുന്നവർക്കും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ മാസം വിദേശത്തുനിന്ന് 2 ലക്ഷം പേർ എത്തുമെന്നാണു കണക്കാക്കുന്നത്. ഇതിനകം 812 ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ വഴി 360 വിമാനങ്ങളുടെ സർവീസും ഉണ്ടാകും.  ഇതുവരെ വിദേശത്തുനിന്ന് വന്നവരിലെ രോഗബാധ പരിശോധിക്കുമ്പോൾ ഒരു വിമാനത്തിൽ 3% വൈറസ് ബാധിതർ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button