Jobs & VacanciesLatest NewsNews

കുസാറ്റിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ തൊഴിലവസരം. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്‌, കുട്ടനാട് കോളേജ് ഓഫ് എന്‍ജിനിയറിങ് കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയിറിങ് എന്നിവിടങ്ങളിലെ അദ്ധ്യാപക തസ്തികയിലേക്കും , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലെ ടെക്‌നിഷ്യൻ തസ്തികയിലേക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും തപാൽ വഴി അയക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 47 ടെക്‌നീഷ്യന്‍ 5 എന്നിങ്ങനെ ആകെ 52 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :www.facutly.cusat.ac.in അവസാന തീയതി: ജൂണ്‍ 26.
അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 2. .
ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പ്രിന്റൗട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലായ് 3

shortlink

Related Articles

Post Your Comments

Related Articles


Back to top button