KeralaMollywoodLatest NewsNewsEntertainment

അയ്യപ്പനും കോശിയുടെ സംവിധായകന്‍ സച്ചിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട് ; ആദ്യ ശസ്ത്രക്രിയ വിജയകരം, രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം

കൊച്ചി : ‘അയ്യപ്പനും കോശിയും സിനിമയുടെ സംവിധായകനും ഡ്രൈവിങ് ലൈസന്‍സ് സിനിമയുടെ തിരാക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോര്‍ട്ട്. തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

നേരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടുവിനു ശസ്ത്രക്രിയക്കായി സച്ചിയെ പ്രവേശിപ്പിച്ചിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായെങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്നായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ സച്ചിയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button