Latest NewsKeralaNews

കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ‘ദമ്പതികളായി’ കഴിഞ്ഞിരുന്നവര്‍ കറങ്ങാനിറങ്ങിയപ്പോള്‍ പിടിയിലായി; യുവാവിന്റെ ഭാര്യ എത്തിയതോടെ നാടകവും പൊളിഞ്ഞു

കോട്ടയം • വിദേശത്ത് നിന്നെത്തി കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയവേ കറങ്ങാനിറങ്ങിയ യുവതിയും യുവതിയും പിടിയില്‍. ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെതിട ഇടുക്കി സ്വദേശിയായ യുവാവും, പത്തനംതിട്ട സ്വദേശിനിയായ യുവതിയും കോട്ടയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദമ്പതികളായി കഴിഞ്ഞുവരികയായിരുന്നുവത്രേ.! ഇതിനിടെ കറങ്ങാനിറങ്ങിയ ഇവരെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ അച്ഛനെ കാണാന്‍ പോയതാണ് എന്നാണ് യുവതി പറഞ്ഞു. എന്നാല്‍ സംഭവമറിഞ്ഞ് യുവാവിന്റെ ഭാര്യ എത്തിയതോടെ ദാമ്പത്യ നാടകം പൊളിയുകയായിരുന്നു. ഒടുവില്‍ യുവാവിനെയും യുവതിയെയും മറ്റൊരു ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button