KeralaLatest NewsNews

മലപ്പുറത്ത് സ്കൂൾ അധ്യാപിക പാമ്പുകടിയേറ്റ് മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ പാമ്പുകടിയേറ്റ് സ്കൂൾ അധ്യാപിക മരിച്ചു. പുലാമന്തോൾ എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത ടീച്ചർ (47) ആണ് മരിച്ചത്.  മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങവെ മുറ്റത്തുനിന്നും പാമ്പുകടിയേറ്റതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

എടപ്പലം യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ തന്നെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്റഫാണ് ഭർത്താവ്.മക്കൾ: അൻഷദ്, അംജദ്. ഖബറടക്കം യു.പി. ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button